ന്യൂഡൽഹി: തീരദേശ പരിപാലനനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ ഒരു ഭേദഗതിയും വരുത്തില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് സമയം നീട്ടി നൽകണമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര ഇക്കാര്യം പറഞ്ഞത് . ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് അഭിഭാഷകർക്ക് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി. എന്നാൽ സമയപരിധിയിൽ ഒരു മണിക്കൂർ പോലും സമയം നീട്ടിനൽകാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി
