ന്യൂഡൽഹി: നിശ്ചിത തൊഴിൽസമയവും സ്ഥിരവരുമാനവുമുള്ള മേഖലകളിൽ ജോലിചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് ‘ഒരു രാജ്യം, ഒരു ശമ്പളദിനം’ സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. തൊഴിൽസുരക്ഷ, ആരോഗ്യം, തൊഴിൽസാഹചര്യങ്ങൾ എന്നിവസംബന്ധിച്ച് കൊണ്ടുവരുന്ന ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് വർക്കിങ് കണ്ടീഷൻസ് (ഒ.എസ്.എച്ച്.) കോഡ്, വേജസ് കോഡ് എന്നിവയുടെ ഭാഗമായാണ് ഈ നീക്കം. പലമേഖലകളിലെ തൊഴിലാളികൾക്കെല്ലാം ഓരോ മാസവും നിശ്ചിതദിവസം ശമ്പളദിനമാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുവെന്നുറപ്പാക്കാനാണ് ഇതെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാർ പറഞ്ഞു.
