പാറ്റ്ന: 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍. ഈ പദ്ധതി പ്രകാരം ഗുണഭോക്താവിന് റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെവിടെയും ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും – അദ്ദേഹം പറഞ്ഞു.ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു. 2020 ജൂണ്‍ 30ന് ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
