ക​ച്ചി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു

151 0

ക​ച്ച്‌: ഗു​ജ​റാ​ത്തി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യാ​യ ക​ച്ചി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ച്ചി​ലെ ബ​ച്ചു​വ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട് എ​സ്‌​യു​വി ത​ക​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. 

ദേ​ശീ​യ​പാ​ത​യി​ല്‍ ട്രെ​യ്‌​ല​ര്‍ ട്ര​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌ തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഡി​വൈ​ഡ​റി​ല്‍ ത​ട്ടി തെ​ന്നി​മാ​റി​യ ട്ര​ക്ക് അ​ടു​ത്ത ലൈ​നി​ലേ​ക്ക് ക​യ​റി എ​സ്‌​യു​വി​യി​ല്‍ ഇ​ടി​ച്ചു. 

ഈ ​സ​മ​യം പി​ന്നി​ല്‍​നി​ന്നു​വ​ന്ന ട്ര​ക്ക് എ​സ്‌​യു​വി​യു​ടെ പി​റ​കി​ലും ഇ​ടി​ച്ചു. ര​ണ്ടു ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ല്‍ 11 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ബ​ച്ചു​വ​യി​ല്‍​നി​ന്ന് ഭു​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

Related Post

വിമത കര്‍ണാടക  എം.എൽ.എമാർ അയോഗ്യർ,  തിരഞ്ഞെടുപ്പിൽ  മത്സരിക്കാം: സുപ്രീംകോടതി    

Posted by - Nov 13, 2019, 11:11 am IST 0
ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍  സുപ്രീംകോടതിയെ…

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Posted by - Mar 25, 2019, 02:21 pm IST 0
കൊച്ചി: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള…

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക് 

Posted by - Dec 23, 2019, 09:33 pm IST 0
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യംഅധികാരമുറപ്പിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് ഇപ്പോൾ മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. ജെഎംഎം…

മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ വെന്തുമരിച്ചു

Posted by - May 5, 2018, 11:31 am IST 0
ന്യൂഡല്‍ഹി: പശ്​ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ തീപിടത്തത്തില്‍ മരിച്ചത്​. വെള്ളിയാഴ്​ച…

ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും, ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സാരിയും സിന്ദൂരവും; വീണ്ടും പ്രിയങ്ക ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി  

Posted by - Feb 10, 2019, 03:23 pm IST 0
ബസ്തി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സിന്ദൂരവും ഉപയോഗിക്കുന്നുവെന്നുമാണ് ബി.ജെ.പി എം.പി ഹരീഷ് ദ്വിവേദി…

Leave a comment