ഹൈദരാബാദ്: കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നിരവധിപേര്‍ക്ക് പരിക്ക് പറ്റി . എം.എം.ടി.എസ്. ട്രെയിനും കൊങ്കു എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കൊങ്കു എക്‌സ്പ്രസിന് നേരെ എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
