കത്വ കൂട്ടമാനഭംഗം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്നു പേര്‍ക്ക് 5 വര്‍ഷം തടവ്  

167 0

പഠാന്‍കോട്ട്: ജമ്മുവിലെ കlത്വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ. ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. എസ്‌ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും വിധിച്ചു.

ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ വെറുതെ വിട്ടു. പഠാന്‍കോട്ട് ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ തൃപ്തികരമല്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്. നാടോടി സമുദായമായ ബഖര്‍വാലകളെ കഠ്‌വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എട്ട് പ്രതികളാണ് കേസിലുള്ളത്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സഞ്ജി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസാദ്യം അന്വേഷിച്ച എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.

ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കേസിന്റെ കുറ്റപത്രം കത്വാ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്.

275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സഞ്ജിറാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.

Related Post

കോറോണക്ക് മരുന്ന് കണ്ടെത്തിയെന്ന് ബാബ രംദേവ്.  വ്യാജമെന്ന് വിദഗ്ധർ   

Posted by - Mar 19, 2020, 02:39 pm IST 0
ന്യൂഡൽഹി : കോവിഡ് 19 നെ പ്രതിരോധിക്കാൻ ആയുർവേദ മരുന്ന് കണ്ടെത്തിയെന്ന് ബാബ രാംദേവിന്റെ അവകാശം തെറ്റാണെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥർ.  ശാസ്ത്രീയ അടിത്തറയില്ലാ എന്ന് പബ്ലിക് ഹെൽത്…

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു; നിരവധിപേര്‍ കുടുങ്ങി  

Posted by - Jul 16, 2019, 03:49 pm IST 0
മുംബൈ: ദക്ഷിണ മുംബൈയിലെ ദോംഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണ് അമ്പതോളംപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. മുംബൈയിലെ വലിയ ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായ ദോംഗ്രിയില്‍ ഇന്ന് ഉച്ചയോടെയാണ്…

ജാര്‍ഖണ്ഡില്‍ മഹാ സഖ്യം മുന്നില്‍

Posted by - Dec 23, 2019, 12:07 pm IST 0
നാലാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍  മഹാസഖ്യം മുന്നിലെത്തി. ഏറ്റവും ഒടുവിലത്തെ സൂചനകള്‍ അനുസരിച്  ഭൂരിപക്ഷത്തിന് ആവശ്യമായ 41 സീറ്റുകളിലാണ് യുപിഎ സഖ്യം മുന്നേറുന്നത്. മഹാസഖ്യത്തില്‍ പ്രധാനകക്ഷിയായ ജെഎംഎം…

അവന്തിപ്പോറ സ്ഫോടനം: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44 ആയി

Posted by - Feb 15, 2019, 10:09 am IST 0
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പോറയില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44 ആയി. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ്…

അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

Posted by - Dec 12, 2019, 05:31 pm IST 0
ന്യൂഡൽഹി: അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 18 ഹര്‍ജികളാണ് തള്ളിയത്. ചീഫ്…

Leave a comment