കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ്
കശ്മീരിൽ കത്വയിൽ പെൺകുട്ടി ഒരാഴ്ചയോളം പീഡിപ്പിക്കപ്പെടുകയും പിന്നീട് കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം സത്യമാണെന്ന് ജമ്മു ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കത്വയിൽ പെൺകുട്ടി പീഡനം മൂലമല്ല മരിച്ചതെന്നും ഇപ്പോൾ അറസ്റ്റിലുള്ള 6 പേർ നിരപരാധികളാണെന്ന് ആരോപിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടുള്ള വീഡിയോ തെറ്റാണെന്നും ജമ്മു ക്രൈംബ്രാഞ്ച് വ്യക്തമാക്കി
കത്വയിൽ നടന്നത് കൂട്ട പീഡനമാണെന്ന് തെളിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടിട്ടുണ്ട് . പെൺ കുട്ടികളുടെ ശരീരത്തിൽ നിന്നും ലഭിച്ച പ്രതികളുടെ സ്രവം, സംഭവസ്ഥലത്തുനിന്നും ലഭിച്ച തല മുടി, രക്തം തുടങ്ങിയവുടെ അടിസ്ഥാനത്തിലുള്ള ഫോറൻസിക് ലാബ് റിപ്പോർട്ട് തുടങ്ങി പതിനാലോളം ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
