ന്യൂഡല്‍ഹി: കത്വ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജമ്മുകാശ്‌മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ഈ മാസം 27നകം നോട്ടീസിന് മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
പെണ്‍കുട്ടിയുടെ കുടുംബത്തിന് മതിയായ സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിനോടും പൊലീസിനോടും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ കാശ്‌മീരിന് പുറത്ത് വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.