കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

133 0

മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത മഴയെ തുടര്‍ന്ന്​ മുംബൈ ഛത്രപതി ശിവാജി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. ​

കൊളോംബോ-മുംബൈ വിമാനം അഹമ്മദാബാദിലേക്ക്​ വഴിതിരിച്ച്‌​ വിട്ടു. പാല്‍ഘര്‍, റായിഘഡ്​, രത്​നഗിരി തുടങ്ങിയ സ്ഥലങ്ങള്‍ ഉച്ചയോടെ തന്നെ മേഘാവൃതമാവുകയും വൈകീ​ട്ടോടെ കനത്ത മഴ ആരംഭിക്കുകയും ആയിരുന്നു. താനെയില്‍ കൊടുങ്കാറ്റിന്​ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്.

Related Post

ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തും 

Posted by - Feb 11, 2020, 10:39 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനാണ് ട്രംപ് എത്തുന്നത്. ഫെബ്രുവരി 24,25…

പൗരത്വ ഭേദഗതി നിയമം 70 വര്‍ഷം മുമ്പെ  നടപ്പാക്കേണ്ടതായിരുന്നു:  പ്രതാപ് സാരംഗി

Posted by - Jan 19, 2020, 03:35 pm IST 0
സൂറത്ത്: രാജ്യത്തെ രണ്ടായി കീറി മുറിച്ച പൂര്‍വ്വികരായ നേതാക്കൾ  ചെയ്ത  പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി.  70 വര്‍ഷം മുമ്പെ…

ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍: ശിവസേന  

Posted by - Nov 19, 2019, 10:43 am IST 0
മുംബൈ: ചിലര്‍ ജനിക്കുന്നതിനും മുമ്പേ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിൽ  പരാമര്‍ശമുണ്ടായത്. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ…

നോട്ട് നിരോധനവും ജിഎസ്ടിയും മണ്ടത്തരങ്ങളെന്ന് രാഹുല്‍ ഗാന്ധി  

Posted by - Apr 28, 2019, 06:59 pm IST 0
റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും…

രാജ്യദ്രോഹ കേസുകൾ പോലീസ് റദ്ദാക്കി

Posted by - Oct 10, 2019, 10:17 am IST 0
പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം…

Leave a comment