കനത്ത മഴ: രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

122 0

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന് അറിയിപ്പ് ഉള്ളതിനാല്‍ നഗരത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷം മഹാരാഷ്ട്രയിലും ഗോവയിലും ശക്തിപ്രാപിക്കുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയനിലയിലാണ്. 

പരേല്‍, ഹിന്ദ്മാതാ, മാഹിം, കുര്‍ള തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ലോക്കല്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിട്ടില്ലെങ്കിലും, സബര്‍ബന്‍ സര്‍വീസുകളെ മഴ ബാധിച്ചുതുടങ്ങി. പല ട്രെയിനുകളും വൈകുകയാണെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 32 വിമാന സര്‍വീസുകളും വൈകുകയാണ്. അടിയന്തിര സാഹചര്യം നേരിടാനായി ദുരന്തനിവാരണസേനയുടെ മൂന്ന് സംഘങ്ങള്‍ നഗരത്തിന്റെ വിവിധ മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Related Post

നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് :മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും

Posted by - Feb 17, 2020, 05:47 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും  മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്ന പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍…

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച  

Posted by - Jul 18, 2019, 06:55 pm IST 0
ശ്രീഹരിക്കോട്ട: ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അവസാന നിമിഷം മാറ്റിവച്ച, ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് നടക്കുമെന്ന് ഐഎസ്ആര്‍ഒ. കഴിഞ്ഞ തിങ്കളാഴ്ച…

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം 

Posted by - Jul 1, 2018, 07:32 am IST 0
ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം. അവസാന തീയതി അടുത്തവര്‍ഷം മാര്‍ച്ച്‌ 31 വരെ നീട്ടി. അഞ്ചാംതവണയാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതി…

72 മണ്ഡലങ്ങളില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം  

Posted by - Apr 28, 2019, 11:26 am IST 0
ഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉള്‍പ്പെടെ 72 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. മഹാരാഷ്ട്രയിലും…

Leave a comment