കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി: നീണ്ട ക്യൂവിന് സാക്ഷ്യം വഹിച്ച് പോളിങ് ബൂത്ത്

229 0

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്. അതേസമയം, മൈസൂരു, ബെംഗളൂരു, മടിക്കേരി, തുടങ്ങിയ മേഖലകളില്‍ മന്ദഗതിയിലാണ് പോളിങ്. രാവിലെ 10 മണി കഴിയുന്നതോടെ കൂടുതല്‍പേര്‍ പോളിങ് ബൂത്തില്‍ എത്തുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ. 

വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. മുഖ്യമന്ത്രി സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി നയിക്കുന്ന ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. 56696 ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 2.44 കോടി സ്ത്രീകള്‍ ഉള്‍പ്പെടെയാണിത്. 12000 ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ആര് ജയിക്കുമെന്ന് വ്യക്തമായി പ്രവചിക്കാന്‍ അഭിപ്രായ സര്‍വ്വേകള്‍ക്കും കഴിഞ്ഞിട്ടില്ല. 

15 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. 224 നിയോജക മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. . സ്ത്രീകള്‍ക്ക് മാത്രമായി പിങ്ക് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്‍റ പ്രത്യേകത. 450 പിങ്ക് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.  എച്ച്‌ ഡി ദേവെഗൗഡയുടെ ജനതാദള്‍ എസും ആം ആദ്മി പാര്‍ട്ടിയും എം ഇ പിയും മത്സരരംഗത്തുണ്ട്. 

പഞ്ചാബിനൊപ്പം മറ്റൊരു വലിയ സംസ്ഥാനം കൂടി നിലനിര്‍ത്താനുള്ള സുവര്‍ണാവസരമാണ് കോണ്‍ഗ്രസിന്. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ് കര്‍ണാടക. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ പ്രമുഖരെ ബി ജെ പി പ്രചാരണത്തിന് ഇറക്കിയപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വോട്ട് ചോദിച്ചെത്തി. 

Related Post

തമിഴ് നാട്ടിൽ കുഴൽകിണറിൽ വീണ കുഞ്ഞ് മരിച്ചു 

Posted by - Oct 29, 2019, 10:15 am IST 0
തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ സുജിത് വിൽ‌സൺ എന്ന കുട്ടി  മരിച്ചു. രണ്ടരവയസ്സുകാരന്‍ സുജിത് വിത്സണാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് കുഴല്‍കിണറില്‍ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള…

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് മരണം

Posted by - Oct 14, 2019, 01:37 pm IST 0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ 10 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.  പാചക…

കളിക്കാർക്ക് പാരിതോഷിക  തുക  നൽകുന്നതിൽ കാലതാമസമില്ല: കിരൺ റിജിജു

Posted by - Sep 5, 2019, 10:19 am IST 0
സോണിപത്: അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അത്ലറ്റുകൾക്ക് 'റിവാർഡ് തുക'  നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത് കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കൂടുതൽ നേട്ടങ്ങൾ നേടാൻ അവരെ…

ഇന്ന് 'ഹൗഡി മോദി' സംഗമം 

Posted by - Sep 22, 2019, 10:41 am IST 0
ഹൂസ്റ്റണ്‍:  'ഹൗഡി മോദി' സംഗമം ഇന്ന് നടക്കും .ടെക്‌സസിലെ ലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിയോടൊപ്പം യുഎസ്…

ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഇളവ്  

Posted by - Jul 5, 2019, 12:58 pm IST 0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവു വരുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ്…

Leave a comment