ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്ന കാര്യത്തില്‍ സംശയം. പ്രോടേം സ്പീക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ വിഷയത്തില്‍ തീരുമാനം എടുക്കണമെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറയുന്നു. ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയതിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സംശയങ്ങളിലേക്ക് കാര്യങ്ങളെത്തുന്നത്.
കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവേ കോണ്‍ഗ്രസ് അഭിഭാഷകന്‍ കപില്‍ സിബല്‍ നിയമനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ബൊപ്പയ്യയുടെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നും അതൊരിക്കലും അംഗീകരിക്കില്ലെന്നും കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. ഗവര്‍ണറുടെ വിവേചനാധികാരത്തിന് പരിധിയുണ്ടെന്നും ബൊപ്പയ്യയെ നിയമിച്ചത് വോട്ടെടുപ്പ് അട്ടിമറിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.