ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് . ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കോടതിയുടെ അനുമതി കൂടാതെ രാജ്യം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ശിവകുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
