ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാന നിയന്ത്രണങ്ങൾ 15 ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിന്നുള്ള സംഘത്തിനോടാണ് ഷാ ഈ ഉറപ്പു നല്‍കിയത്. ഗ്രാമത്തലവന്മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ ഗ്രാമതലവന്മാർക്കും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആഗസ്റ്റ് അഞ്ച് മുതല്‍ നിര്‍ത്തിവെച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 പിന്‍വലിച്ചതിന് പിന്നാലെയാണ് ലാന്‍ഡ് ലൈന്‍ സേവനങ്ങളടക്കം സര്‍ക്കാര്‍ നിർത്തിയത് . ഇതേ തുടര്‍ന്ന് കശ്മീരിലെ ജനങ്ങള്‍ക്ക് ആശയവിനിമയം നടത്താനുള്ള എല്ലാ അവസരങ്ങളും ഇല്ലാതായിരുന്നു . ഈ കേന്ദ്ര ഗവണ്മെന്റ് തീരുമാനത്തെ ജമ്മു കാശ്മീർ ഗവർണ്ണർ ന്യായീകരിച്ചിരുന്നു
