കശ്മീര്‍ :കശ്മീരിൽ തുടരുന്ന കര്‍ശന നിയന്ത്രങ്ങള്‍ക്ക് പിന്നാലെ കശ്മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ ചിലയിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചിടത്തും ശ്രീനഗര്‍ ഹസ്രത്ബാല്‍ മേഖലയിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത് .
കടുത്ത നിയന്ത്രണം തുടരുന്ന താഴ്വരയില്‍ ചില ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ലാല്‍ചൗക്ക് അടക്കമുള്ള കച്ചവടകേന്ദ്രങ്ങളിലും സുരക്ഷാ നിര്‍ദേശം നല്‍കി. പലയിടത്തും അര്‍ധസൈനികരെ കൂടുതലായി വിന്യസിച്ചു.
