ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ അനന്ത്നാഗിലാണ് ഏറ്റുമുട്ടൽ. ശനിയാഴ്ച പുലർച്ചെ അനന്ത്നാഗിലെ ടനിഗാവയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ആക്രമണത്തിൽ സൈനികർക്കു പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തിവരികയാണ്. വെള്ളിയാഴ്ച കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചിരുന്നു.