കാണാതായ വിദേശ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

236 0

തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്തിന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. കോവളത്ത് നിന്ന് കാണാതായ ഐറിഷ് യുവതി ലിഗയുടേതാണ് മൃതദേഹമെന്നാണ് സംശയം. ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ കഴിഞ്ഞ മാസമാണ് കാണാതായത്. തിരുവല്ലം വാഴമുട്ടം പുനം തുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. 

പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയില്‍ എത്തിയ ലിഗയെ ഇവിടെ നിന്നാണ് കാണാതായത്. കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും അനുഭവിച്ചിരുന്ന യുവതി ഇതിന് ചികിത്സ തേടിയാണ് കേരളത്തില്‍ എത്തിയത്. കഴിഞ്ഞ അമൃതാനന്ദമയി ഭക്തരായ ലിഗയും സഹോദരിയും കുറച്ച്‌ ദിവസം അമൃത ആശ്രമത്തില്‍ തങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ രാത്രിയില്‍ ആശ്രമത്തിലെ ബഹളത്തില്‍ ഉറക്കം നഷ്ടപ്പെട്ടതോടെ അവിടെ നിന്ന് വര്‍ക്കലയിലേക്ക് പോയി. കുറച്ച്‌ ദിവസം വര്‍ക്കലയില്‍ താമസിച്ച ശേഷം മാര്‍ച്ച്‌ ഫെബ്രുവരി 21ന് പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ എത്തി ചികിത്സ ആരംഭിച്ചു. 

ചികിത്സയില്‍ മാനസികനില മെച്ചപ്പെട്ട് വരുന്നതിനിടെയാണ് മാര്‍ച്ച്‌ 14ന് ലിഗയെ കാണാതായത്. യോഗ പരിശീലനത്തില്‍ പങ്കെടുക്കാതെ ലിഗ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. പിന്നാലെ സഹോദരി എത്തിയപ്പോള്‍ ലിഗ മുറിയില്‍ നിന്ന് പോയിരുന്നു. ആശുപത്രി പരിസരത്തും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചുവെങ്കിലും ലിഗയെ കണ്ടെത്താനായില്ല.ഇതിനിടെ ലിഗയുടെ സഹോദരി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം നടത്തിവരികെയാണ്.

Related Post

ആരോഗ്യ പ്രവർത്തകന് കോവിഡ്

Posted by - Mar 29, 2020, 08:26 pm IST 0
എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന…

രോഹിത് തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു  

Posted by - Apr 25, 2019, 10:28 am IST 0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുഭ തിവാരിയെന്ന് പോലീസ്. കൊലപാതകകേസില്‍ തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ…

മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST 0
കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം…

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം 

Posted by - Mar 28, 2018, 07:45 am IST 0
പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം  പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച്‌ 31ൽ നിന്നും ജൂൺ 30 എന്ന…

പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു

Posted by - Dec 25, 2019, 05:06 pm IST 0
ന്യൂ ഡൽഹി : രാജ്യമെമ്പാടുമുള്ള  വിശ്വാസികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു.  തന്റെ ജീവിതം മനുഷ്യരുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ക്രിസ്തു സേവനത്തിന്റെയും സഹാനുഭുതിയുടെയും…

Leave a comment