കൊല്ലം: തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ കാപെക്‌സ് അയച്ച ആദ്യ ലോഡ് കശുവണ്ടി തിരിച്ചയച്ചു. കശുവണ്ടി ഗുണനിലവാരമില്ലാത്തതും പഴകി പൊടിഞ്ഞതാണെന്നും അതിനാലാണ് തിരിച്ചയച്ചെതെന്നും തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ കശുവണ്ടി പരിപ്പ് ചേര്‍ത്ത ലഡ്ഡു ആണ് പ്രധാന പ്രസാദം. ഇത് ഏറ്റവും ഗുണനിലവാരം ഉള്ളതാണ് . എന്നാല്‍, ഇതിനായി കാപെക്‌സ് അയച്ചത് ഏറ്റവും മോശം കശുവണ്ടിയാണെന്നും ദേവസ്ഥാനം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തിലേക്ക് എത്തിച്ച അഞ്ച് ടണ്‍ കശുവണ്ടി പരിപ്പും തിരിച്ചയച്ചെന്ന് അവര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ മൂന്നിനാണ് ആദ്യ ലോഡ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഫ്‌ലാഗ് ഓഫ് ചെയ്തത് അയച്ചത് . അഞ്ച് ടണ്‍ കശുവണ്ടിയാണ് തിരുപ്പതി ദേവസ്ഥാനം കാപെക്‌സിനോട് ആവശ്യപ്പെട്ടിരുന്നത്. കാപെക്‌സിന്റെ കശുവണ്ടി ഉപയോഗിച്ചാല്‍ ലഡ്ഡുവിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് ദേവസ്ഥാനത്തിന്റെ വിശദീകരണം .