മുംബൈ: കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവതി. ഇത് കണ്ട് നിന്ന കാമുകൻ രാജു നേരെ ചെന്ന് സീതയുടെ മുഖത്തടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നു പോലീസ് അറിയിച്ചു.
