ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച വൈകുന്നേരം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ മുൻ അൽ ഖ്വെയ്ദ കമാൻഡർ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും ഉൾപ്പെടുന്നു.
അല്‍ഖ്വെയ്ദ കശ്മീര്‍ യൂണിറ്റ് തലവന്‍കൂടിയായ ഹമിദ് ലെല്‍ഹരി കൊല്ലപ്പെട്ടതായി കശ്മീര്‍ പോലീസ് അറിയിച്ചു. ഹമിദ് ലെല്‍ഹാരിയെ കൂടാതെ നവീദ് ടാക്, ജുനൈദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു തീവ്രവാദികള്‍.
