ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് അക്രമണാത്മകമായ സ്ഥിതിയാണ് ദിവസങ്ങൾക്ക് മുൻപ് വരെ കാഷ്‌മീരിൽ നിലനിന്നിരുന്നത്. എന്നാൽ കാഷ്‌മീരിൽ ഇതുവരെ ആക്രമണ സംഭവങ്ങൾ നടന്നിട്ടില്ലെന്നും ഷാ ചൂണ്ടിക്കാട്ടി. മുൻ യുപിഎ സർക്കാരിനെയും അമിത് ഷാ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് അതിർത്തിയിൽ ജവാന്മാരുടെ നില വളരെ ഗുരുതരമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു . മന്ത്രിമാർക്ക് പ്രധാനമന്ത്രിയെ അന്ന് യാതൊരു ബഹുമാനവുമില്ലായിരുന്നുവെന്നും അമിത് ഷാപറഞ്ഞു
