ഹൈദരാബാദ്: കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച് അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചിട്ടിഫണ്ട് നടത്തുകയായിരുന്ന മമത എന്ന സ്ത്രീയെ 23കാരനായ മകന്‍ മദനാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചിട്ടിഫണ്ട് നഷ്ടത്തിലായതോടെ ഇടപാടുകാര്‍ ഇവര്‍ക്കെതിരെ കേസ് കൊടുത്തു. പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ സഹോദരന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു മമത.
അന്വേഷണവുമായി പോലീസും എത്തിയതോടെ അമ്മ കാരണം കുടുംബം അപമാനിതരായെന്ന ചിന്തയായിരുന്നു മകന്. ഇതോടെ അങ്കിളിന്റെ വീട്ടിലായിരുന്ന അമ്മയെ നിര്‍ബന്ധപൂര്‍വ്വം മകന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തകയായിരുന്നു. വീട്ടിലെത്തിയ ഇരുവരും തമ്മില്‍ ടെറസില്‍ നിന്ന് സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി . ഇതോടെ നിയന്ത്രണം വിട്ട് അടുത്തിരുന്ന അലങ്കാരപാത്രം എടുത്ത് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. മദനെ പോലീസ് അറസ്റ്റ് ചെയ്തു.