ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ് വിധിച്ചു . പെണ്‍കുട്ടിയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്.
