കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ഉന്നാവയിൽ 17 കാരിയെ കൂട്ടമാനഭംഗം ചെയ്തകേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിനെ സിബിഐ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്‌തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവത്തിൽ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ പോലീസ് സ്റ്റേഷനിൽ ചികിൽസയ്ക്കിടെ കൊല്ലപ്പെട്ടതും പെൺകുട്ടി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയതുമൂലമാണ് സംഭവം വിവാദമായത്.
