ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വ രാജിവച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) നേതാവായ കുശ്വ എന്‍ഡിഎ സര്‍ക്കാരില്‍ മാനവ വിഭവശേഷി സഹമന്ത്രിയായിരുന്നു. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുശ്വയുടെ രാജി.
ബിഹാറില്‍ ലോക്സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് കുശ്വാഹ ബിജെപിയുമായി അകന്നത്. 2014ല്‍ ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച ആര്‍എല്‍എസ്പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ ആര്എല്എസിപിയുടെ സീറ്റ് കുറച്ചിരുന്നു. ഇതാണ് ആര്‍എല്‍എസ്പിയെ ചൊടിപ്പിച്ചത്.
എന്‍ഡിഎയുടെ ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ കുശ്വ അറിയിച്ചിരുന്നു. അതേസമയം ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കുശ്വ പങ്കെടുക്കുമെന്നും സൂചനയുണ്ട്.