ചെന്നൈ: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് തീരുമാനിക്കുന്ന തൊഴിൽവിരുദ്ധതീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ സമ്മേളനത്തിൽ പ്രഖ്യാപനം. സി.ഐ.ടി.യു. തനിച്ചും മറ്റു ട്രേഡ് യൂണിയനുകളെ സഹകരിപ്പിച്ചും ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്ന് സമ്മേളനത്തിന്റെ സമാപനയോഗത്തിൽ പ്രസിഡന്റ് കെ. ഹേമലത പറഞ്ഞു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള നീക്കമാണ് നരേന്ദ്രമോദി സർക്കാരിന്റെത്.
