ന്യൂഡല്‍ഹി: രണ്ടാമത്തെ കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് മോശമാണെന്ന് പ്രചരിപ്പിക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നെന്നും എന്നാല്‍ പിന്നീട് ബജറ്റ് നല്ലതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ആദ്യഘട്ടത്തില്‍ ബജറ്റിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോഴുള്ള സാമ്പത്തികാവസ്ഥയിലെ ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അവസാനം സമ്മതിച്ചെന്നു മോദി പറഞ്ഞു. അസ്സമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പു വെക്കാനായത് ബിജെപി സര്‍ക്കാരിന്റെ ചരിത്രപരമായ വിജയങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
