കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാരം എ​സ്‌.​ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക് 

197 0

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്‌.​ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക്. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജീ​വി​ത​വും ദ​ര്‍​ശ​ന​വും ഏ​റ്റു​വാ​ങ്ങു​ന്ന ഗു​രു​പൗ​ര്‍​ണ​മി എ​ന്ന കൃ​തി​ക്കാ​ണ് പു​ര​സ്കാ​രം. 

2010ലെ ​കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​ര​വും ആ​റാം വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്കാ​ര​വും ആ​ശാ​ന്‍ പു​ര​സ്കാ​ര​വും ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

1948 മേ​യ്‌ മൂ​ന്നി​ന്‌ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ല്‍ കു​മാ​ര​പു​ര​ത്താ​ണ്‌ ര​മേ​ശ​ന്‍ നാ​യ​രു​ടെ ജ​ന​നം. ക​ന്നി​പ്പൂ​ക്ക​ള്‍, പാ​മ്പാ​ട്ടി, ഹൃ​ദ​യ​വീ​ണ, ക​സ്തൂ​രി​ഗ​ന്ധി, ഉ​ര്‍​വ​ശീ​പൂ​ജ, അ​ഗ്രേ പ​ശ്യാ​മി, സ​ര​യൂ തീ​ര്‍​ഥം തു​ട​ങ്ങി​യ​വ​യാ​ണ്‌ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ക​വി​ത​ക​ള്‍. സു​ബ്ര​ഹ്മ​ണ്യ ഭാ​ര​തി​യു​ടെ ക​വി​ത​ക​ള്‍, തെ​ന്‍​പാ​ണ്ഡി സിം​ഹം, സം​ഗീ​ത ക​ന​വു​ക​ള്‍ എ​ന്നി​വ​യാ​ണ് വി​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഉ​റുമ്പു​വ​രി, പ​ഞ്ചാ​മൃ​തം, കു​ട്ടി​ക​ളു​ടെ ചി​ല​പ്പ​തി​കാ​രം തു​ട​ങ്ങി ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ളും അ​ദ്ദേ​ഹം ര​ചി​ച്ചു. 150ഓ​ളം ച​ല​ച്ചി​ത്ര​ങ്ങ​ള്‍​ക്ക്‌ ര​മേ​ശ​ന്‍ നാ​യ​ര്‍ ഗാ​ന​ര​ച​ന നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്‌. 

കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സ​ബ് എ​ഡി​റ്റ​റാ​യും ആ​കാ​ശ​വാ​ണി​യി​ല്‍ നി​ര്‍​മാ​താ​വാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
 

Related Post

ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Posted by - Sep 10, 2018, 06:51 am IST 0
മുംബൈ : കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ സിദ്ധാര്‍ത്ഥ് സാംഗ്‌വി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . സഹപ്രവര്‍ത്തകരായ 2 പേര്‍…

കാശ്മീരിലേക്കുളള 'വന്ദേ ഭാരത് എക്സ്പ്രസ്സ്' അമിത് ഷാ ഉത്‌ഘാടനം ചെയ്തു

Posted by - Oct 3, 2019, 02:51 pm IST 0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ  നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും…

വിമർശനങ്ങൾ കേൾക്കാൻ  സർക്കാർ താത്പര്യപ്പെടുന്നില്ല: കിരൺ മജൂംദാർ ഷാ

Posted by - Dec 3, 2019, 10:26 am IST 0
മുംബൈ: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്കുപേടിയാണെന്നും ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞതിനുപിന്നാലെ കേന്ദ്രസർക്കാരിനെതിരേ ബയോകോൺ എം.ഡി. കിരൺ മജൂംദാർ ഷാ വിമർശനങ്ങൾ…

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെങ്ങനെ? വിവരങ്ങള്‍ പുറത്തു വിടാതെ എയിംസ്

Posted by - Jun 25, 2018, 08:09 am IST 0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒരു വിവരവും പുറത്തു വിടാതെ എയിംസ്. കാര്‍ഡിയോതൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന്…

Leave a comment