കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല
വ്യാഴാഴ്ച ചേരാനിരിക്കുന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയിൽ കേരളത്തിന് നിരാശയ്‌ക്ക്‌സാധ്യത.ഇത്തവണ കേരളത്തിലേക്ക് പുതിയ വണ്ടികൾ ഓടാനുള്ള സാധ്യത വിരളമാണ് എന്ന് മധ്യ റെയില്‍വേ ഉദ്യോഗസ്ഥർതന്നെയാണ് സൂചിപ്പിച്ചത്.നിലവിലുള്ള വണ്ടികളുടെ വേഗം വർധിപ്പിച്ചുകൊണ്ട് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയദ്യർഗ്യം പരിഹരിക്കാനുള്ള നടപടികൾ പോലും റെയിൽവേ ചെയ്യുന്നില്ല. കേരളത്തില്‍ കുറച്ച് ഭാഗമൊഴിച്ച് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായ അവസ്ഥയില്‍ തിരുവനന്തപുരം ഡിവിഷന്റെ എതിര്പ്പുമൂലമാണ് ദക്ഷിണ റെയില്‍വേ ഈ നിര്‍ദേശം തള്ളിയത്.
