കേരളത്തില്‍ 772 കോടിയുടെ 27 പദ്ധതികള്‍; അഭിമാനനിമിഷമെന്ന് പ്രധാനമന്ത്രി,കേന്ദ്രത്തിന് നന്ദിയെന്ന് മുഖ്യമന്ത്രി  

281 0

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം 
പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. തൃശ്ശൂരില്‍ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കരയിലെ 75 എംഎല്‍ഡി ജലസംസ്‌കരണ പ്ലാന്റ്, തലസ്ഥാനത്ത് 37 കിമീ ലോകോത്തര സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. 

772 കോടിയുടെ 27 പദ്ധതികള്‍ കേരളത്തില്‍ പൂര്‍ത്തിയാക്കിയെന്നും ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തില്‍ ജാതി, മത, രാഷ്ട്രീയമില്ല. 2000 കോടിയുടെ 68 പദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ പ്രധാനമന്ത്രി സംസാരമധ്യേ ഉദ്ധരിച്ചു. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി എന്ന വരികളാണ് പരാമര്‍ശിച്ചത്. കേന്ദ്രത്തിന് നന്ദിയെന്നും ഊര്‍ജമേഖലയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
 

Related Post

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും 

Posted by - Apr 21, 2018, 07:09 am IST 0
ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും  പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.…

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

Posted by - May 26, 2018, 11:45 am IST 0
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ നുഴഞ്ഞുകയറ്റം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നുഴഞ്ഞകയറ്റ…

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി: 'മോഷണ രേഖകൾ' പരിശോധിക്കുമെന്ന് സുപ്രീം കോടതി

Posted by - Apr 10, 2019, 02:39 pm IST 0
റഫാൽ ഇടപാടിലെ പുറത്തുവന്ന രേഖകൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയ രേഖകൾ സ്വീകരിക്കുന്നത് രാജ്യസുരക്ഷയ്‌ക്ക് വിരുദ്ധമാണെന്ന കേന്ദ്ര വാദം തള്ളിയാണ് സുപ്രീം…

ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി

Posted by - Apr 5, 2018, 06:04 am IST 0
ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി ആധാർ നിയമത്തിലെ വിയവസ്ഥകളെയാണ് സുപ്രിംകോടതി വിമർശിച്ചിരിക്കുന്നത്. ഇവർക്ക് കൂടുതൽ അധികാരം നൽകിയാൽ ഇവർ നാളെ രക്ത സാമ്പിളുകൾ ആവിശ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി.വൈ.…

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

Leave a comment