കൊച്ചി∙ സംസ്ഥാനത്ത് ഇന്നു മുതൽ പഴക്കച്ചവടം നിർത്തിവയ്ക്കാൻ ഓൾ കേരള ഫ്രൂട്സ് മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു വാഹനങ്ങൾക്കു കേരളത്തിലെത്താൻ തടസ്സങ്ങൾ നേരിടുന്നതിനാലും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ടിയാണ് സ്ഥിതി നിയന്ത്രണ വിധേയമാകുന്നതുവരെ വ്യാപാരം നിർത്തുന്നതെന്ന് അസോസിയേഷൻ പറഞ്ഞു. സ്റ്റോക്കുള്ള കച്ചവടക്കാർ ഇന്നുകൂടി പഴങ്ങൾ വിൽക്കും. നാളെ മുതൽ പഴക്കടകൾ പൂർണമായി അടഞ്ഞുകിടക്കും.
