ഗുജറാത്ത് : മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കേന്ദ്ര ജലശക്തി സംഘടിപ്പിച്ച സ്വച്ഛ് ഭാരത് ദിവസ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി ഗുജറാത്തിലെത്തിയ കേരളാ സംഘത്തിന് സ്വീകരണം നൽകി.
ഗുജറാത്ത് മോഡൽ വില്ലേജ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കേരളാ സംഘത്തിന് സ്വീകരണം നൽകി. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ശുചിത്വ മിഷൻ ഡയറക്ടർ ശ്രീ. ഫിലിപ്പ് പി.ഡിയുടെ നേതൃത്വതിലുള്ള സംഘമാണ് സ്വീകരണം ഏറ്റുവാങ്ങിയത്.