വിജയവാഡ: തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ (12626) കോച്ചുകളില്‍ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍വച്ച് പാളംതെറ്റി. ആര്‍ക്കും പരിക്കില്ല .പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്ന് റെയില്‍വെ അധികൃതർ പറഞ്ഞു. യേര്‍പേട് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ചക്രങ്ങളില്‍ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് കാരണമായത്. തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
