കേരള-കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദീപ്പ്, കന്യാകുമാരി മേഖലയിലും മത്സ്യബന്ധനത്തിന് പോകരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തും ലക്ഷദീപ്പ് തീരത്തും ശക്തമായ കാറ്റ് വീശും.
