ഷിംല: ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമെത്തിയ ഉദ്യോഗസ്ഥയാണ് വെടിയേറ്റ് മരിച്ചത്. ടൗണ്‍ പ്‌ളാനിംഗ് ഓഫീസറായ ഷൈല്‍ ബാലയാണ് മരിച്ചത്. മുഖത്തും തലയ്ക്ക് പിന്‍ഭാഗത്തും വെടിയേറ്റ ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു.
സിംഗ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. വെടിവയ്പില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. കൊലപാതകത്തിന് ശേഷം ഹോട്ടലുടമയായ വിജയ് സിംഗ് (51) വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഹിമാചലിലെ കസൗലിയിലെ മണ്ഡോ മത്കണ്ഡയില്‍ സ്ഥിതി ചെയ്യുന്ന നാരായണി ഗസ്റ്റ് ഹൗസ് അനധികൃതമായി കൈയേറിയ ഭൂമിയിലാണ് പ്രവര്‍ത്തിച്ചു വന്നത്. ഇതടക്കം 15 അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് വിജയ് സിംഗ് സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടത്. ഇയാളെ കത്തുന്നതിനായി വനത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതുപ്രകാരം ബാലയും മറ്റ് ഉദ്യോഗസ്ഥരും അടങ്ങിയ നാല് സംഘമാണ് പ്രദേശത്ത് എത്തിയത്. നാരായണി ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ നടപടികള്‍ ആരംക്കുന്നതിനിടെ വിജയ് സിംഗ് തടയുകയായിരുന്നു. എതിര്‍പ്പ് മറികടന്ന് സംഘം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയതോടെ വിജയ് സംഗ് വെടിവച്ചു കൊല്ലുകയായിരുന്നു.