തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരളത്തിൽ കൊറോണ വൈറസ് ബാധയില്‍ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
