ലഖ്നൗ: ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. . സംഭവത്തില്‍ പ്രതിഷേധവുമായി ഷഹജന്‍പുരില്‍ നിന്ന് ലഖ്നൗവിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. കോൺഗ്രസ് നേതാവ് ജിതിന്‍ പ്രസാദ് ഉള്‍പെടെയുള്ളവരെ വീട്ടു തടങ്കലിലാക്കുകയും മറ്റ് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പണം തട്ടാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ചിന്മയാനന്ദിന്റെ സഹായികള്‍ നല്‍കിയ പരാതിയിലാണ് 23കാരിയായ നിയമ വിദ്യാര്‍ഥിയെ കഴിഞ്ഞാഴ്ച്ച അറസ്റ്റ് ചെയ്തത്.