ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്നും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിത്രോദ വ്യക്തമാക്കി.
തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ മാപ്പ് പറയുന്നു. താന്‍ ഉദ്ദേശിക്കാത്ത രീതിയിലാണ് പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടതെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു. സിഖ് കൂട്ടക്കൊല നടന്നു, ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുക എന്നായിരുന്നു സാം പിത്രോദയുടെ പ്രസ്താവന. എന്നാല്‍ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിത്രോദ വിശദീകരിച്ചു. ചര്‍ച്ച ചെയ്യാന്‍ വേറെയും നിരവധി വിഷയങ്ങളുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചത്.
പ്രസ്താവന വിവാദമായതോടെ പിത്രോദയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാട് അല്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. പിത്രോദയുടെ പ്രസ്താവന ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് കോണ്‍ഗ്രസ് പിത്രോദയെ തള്ളിപ്പറഞ്ഞത്. പിത്രോദയുടേത് വ്യക്തിപരമായ നിലപാടാണെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. പേരാട്ടം ഇനിയും തുടരും. സിഖ് കൂട്ടക്കൊലയ്ക്കൊപ്പം 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കും നീതി ലഭിക്കണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.