പാരീസ്: ഐഎസ്ആര്‍ഒ നിർമ്മിച്ച അതിനൂതന വാര്‍ത്താവിനിമയ ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5എ 25ഐ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിക്ഷേപണം നടന്നത്.
