'ക്ലീന്‍ ചിറ്റു'കളിലെ ഭിന്നത:  തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം നാളെ; സുനില്‍ അറോറയുടെ രണ്ടു കത്തുകള്‍ക്ക് ലവാസെ മറുപടി നല്‍കി  

143 0

ഡല്‍ഹി: 'ക്ലീന്‍ ചിറ്റു'കളില്‍ ഭിന്നത തുടരുമ്പോള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും. തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ എതിര്‍പ്പുകള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.   

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പുകള്‍ പുറത്തു വന്നതോടെ സമവായത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രമം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഭിന്നത പരസ്യമാക്കരുതെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹകരിക്കണമെന്നും കാണിച്ച് അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രണ്ട് കത്തുകള്‍ നല്‍കി. സുനില്‍ അറോറയുടെ രണ്ട് കത്തുകള്‍ക്ക് അശോക് ലവാസ മറുപടിക്കത്തുകള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭിന്നത പരസ്യമായി പുറത്തു വന്ന ശേഷവും അശോക് ലവാസയും സുനില്‍ അറോറയുമടക്കമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ശനിയാഴ്ച അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും ഭിന്നത പരസ്യമാക്കരുതെന്ന് ലവാസയോട് സുനില്‍ അറോറ ആവശ്യപ്പെട്ടു. ആഭ്യന്തര വിയോജിപ്പുകള്‍ ഒത്തുതീര്‍ക്കണമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹകരിക്കണമെന്നുമാണ് സുനില്‍ അറോറ അയച്ച കത്തുകളിലുള്ളത്.

മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റുകള്‍ തുടര്‍ച്ചയായി നല്‍കിയതില്‍ ആറ് തവണയാണ് അശോക് ലവാസ എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ ഈ യോഗങ്ങളുടെ മിനിട്‌സിലൊന്നും അശോക് ലവാസയുടെ എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. ഇതില്‍ അശോക് ലവാസ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എതിര്‍പ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തണമെന്നും അശോക് ലവാസ ആവശ്യപ്പെട്ട കാര്യം പരസ്യമായി പുറത്തു വരികയും ചെയ്തു.

വിയോജിപ്പ് പരസ്യമായതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങള്‍ എക്‌സിക്യൂട്ടീവ് സ്വഭാവമുള്ളതാണെന്നും അതിനാല്‍ എതിര്‍പ്പുകള്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും നിയമവിഭാഗം, വ്യക്തമാക്കിയിരുന്നു. അതായത് കമ്മീഷന്‍ യോഗത്തിലെ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പിലാവുക. ആ തീരുമാനത്തിലെത്തും മുന്‍പ് കമ്മീഷനില്‍ ഭിന്നതയുണ്ടായിരുന്നോ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു നിയമവിഭാഗത്തിന്റെ നിയമോപദേശം. ഇക്കാര്യം അശോക് ലവാസയെ സുനില്‍ അറോറ അറിയിക്കുകയും ചെയ്തു.

എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഭരണഘടനാസ്ഥാപനമാണെന്നും അതിനാല്‍ വിധിപ്രസ്താവങ്ങളില്‍ ജഡ്ജിമാര്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിര്‍പ്പ് രേഖപ്പെടുത്താന്‍ കഴിയണമെന്നും അശോക് ലവാസ വാദിക്കുന്നു. ഇത് തെളിയിക്കുന്ന ഉദാഹരണങ്ങളും ലവാസ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Post

പ്രജ്ഞാ സിംഗ് താക്കൂർ പ്രതിരോധ പാർലമെന്ററി സമിതിയിൽ   

Posted by - Nov 21, 2019, 04:11 pm IST 0
ന്യൂ ഡൽഹി : ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.  മാലേഗാവ് സ്‌ഫോടനക്കേസിലെ  പ്രധാന പ്രതിയാണ് പ്രജ്ഞാ…

കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ള്‍; കാ​ബി​ന​റ്റി​ല്‍ മ​ന്ത്രി​മാ​ര്‍ ഇ​രു​ന്ന​ത് ഒ​രു മീ​റ്റ​ര്‍ അ​ക​ലത്തി​ല്‍

Posted by - Mar 25, 2020, 04:40 pm IST 0
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം കാ​ബി​ന​റ്റ് ചേ​ര്‍​ന്ന് മോ​ദി സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ചാ​ണ് മന്ത്രിമാര്‍ ഇ​രു​ന്ന​ത്. ഇ​തി​ന്‍റെ…

പാക് സേനയുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; നാലു ഭീകരരെ വധിച്ചുവെന്ന് കരസേന  

Posted by - Aug 3, 2019, 10:36 pm IST 0
കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു.…

ചന്ദ്രനെ തൊട്ടറിയാന്‍ ചാന്ദ്രയാന്‍ രണ്ട്; ജൂലൈ 15-ന് വിക്ഷേപണം  

Posted by - Jun 12, 2019, 06:35 pm IST 0
ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 അടുത്ത മാസം വിക്ഷേപിക്കും. ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍…

ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി

Posted by - Jun 28, 2018, 08:22 am IST 0
മുഗള്‍സരായ്: ബുധനാഴ്ച, ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും പ്രത്യേക ട്രെയിനില്‍ ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി. ജമ്മുവിലേക്ക് എണ്‍പത്തിമൂന്നാം ബംഗാള്‍ ബറ്റാലിയനിലെ ജവാന്മാരുമായി…

Leave a comment