കർഷകരുമായുള്ള ചർച്ച തുടരുന്നു, സമരക്കാർ ആശങ്കയിൽ
സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ എത്തി. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൂവായിരത്തോളം വരുന്ന കർഷകർ മാർച്ച് നടത്തി മുംബൈയിൽ എത്തിയത്.
മുംബൈയിൽ എത്തിയ കർഷകരുമായി 2 മണിക്ക് സർക്കാർ സമിതിയുമായി കൂടിക്കാഴ്ച തുടങ്ങി. കർഷകരെ പ്രധിനിതികരിച്ച് 8 പേരാണ് സമിതിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
മുംബൈ ജനത കർഷകർക്ക് ഭക്ഷണവും മറ്റുസൗകര്യങ്ങളും ഒരുക്കി വലിയ പിന്തുണയാണ് നൽകുന്നത്. കർഷകർക്ക് പിന്തുണയായി കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയും കടന്നു വന്നിട്ടുണ്ട്.
ഇന്ന് നടക്കുന്ന ചർച്ച അനുകൂലമായാൽ സമരം അവസാനിപ്പിക്കും അല്ലാത്ത പക്ഷം സമരം തുടരാനാണ് കർഷകരുടെ തീരുമാനം.
