മേഘാലയ : ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിയ പുരോഗതി. ആറുപേര്‍ അടങ്ങുന്ന ഇന്ത്യന്‍ നാവിക സേനയുടെ സംഘം 300 അടി താഴെ വരെ ഇറങ്ങി തെരച്ചില്‍ നടത്തുന്നതാണ് പുതിയ പ്രതീക്ഷ.
തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്നു കരുതുന്ന തുരങ്കത്തിലേക്ക് ഇറങ്ങി ചെല്ലാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഏറ്റവും അടിത്തട്ടിലേക്ക് എത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍.
70 അടി വെള്ളമാണിപ്പോള്‍ ഖനിയിലുള്ളത്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിലെ വെള്ളം പമ്ബ് ചെയ്ത് കളയുന്നുണ്ടെങ്കിലും സമീപത്തെ നദിയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി ഖനിയിലെ ജലനിരപ്പും ഉയരുകയാണ്.