ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം

113 0

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്‍റെ ചെയര്‍പേഴ്‌സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി.

മിസോറാം സംസ്ഥാനത്തിന്റെ സംസ്ഥാനത്തിന്‍റെ പതിനെട്ടാം ഗവര്‍ണറാണ് കുമ്മനം രാജശേഖരന്‍. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളിയും. വക്കം പുരുഷോത്തമനും മിസോറാമില്‍ ഗവര്‍ണറായി ചുമതലയേറ്റിരുന്നു. കേരളത്തില്‍ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനത്തെ 2018 മെയ്‌ 29നാണ് മിസോറം ഗവര്‍ണറായി നിയമിച്ചത്. ലഫ്.ജനറല്‍ (റിട്ട) നിര്‍ഭയ് ശര്‍മ വിരമിച്ച ഒഴിവിലാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. ഫെബ്രുവരിയില്‍ സര്‍വ്വകലാശാല ക്യാമ്ബസില്‍ നടത്തുന്ന ചടങ്ങില്‍ ബിരുദദാനം നടക്കും.

Related Post

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST 0
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ…

രാ​ജ്യ​ത്ത് മാ​ര്‍​ച്ച്‌ 31 വ​രെ ട്രെ​യി​ന്‍ ഓ​ടി​ല്ല

Posted by - Mar 22, 2020, 02:38 pm IST 0
ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണം ആ​റാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്. രാ​ജ്യ​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഈ ​മാ​സം 31 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ റെ​യി​ല്‍​വെ തീ​രു​മാ​നി​ച്ചു.…

പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെ വീടിന് ഇന്ന് പാലുകാച്ചൽ, കണ്ണീരോർമ്മയിൽ കുടുംബം

Posted by - Apr 19, 2019, 01:54 pm IST 0
കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചൽ ഇന്ന് നടക്കും. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം. വെള്ളിയാഴ്ച…

ഹോ​ട്ട​ൽ ജി​എ​സ്ടി നി​ര​ക്കു​ക​ൾ കു​റ​ച്ചു

Posted by - Sep 21, 2019, 09:22 am IST 0
പനാജി: ഗോവയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഹോട്ടൽ ജിഎസ്ടി നിരക്കുകൾ കുറക്കാൻ തീരുമാനിച്ചു . എന്നാൽ  വാഹന നികുതിയിൽ മാറ്റമുണ്ടാകില്ല. 1000 രൂപ ദിവസ വാടകയുള്ള…

പൗരത്വപ്പട്ടിക അനിവാര്യം: അമിത് ഷാ

Posted by - Oct 2, 2019, 10:25 am IST 0
കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബിജെപി  സെമിനാറിൽ സംസാരിക്കുകയായിരുന്നു…

Leave a comment