ഗാന്ധിവധം ഹർജി തള്ളി
മഹാത്മാഗാന്ധി വധം പുനരന്വേഷണം നടത്താനുള്ള ഹർജി സുപ്രിം കോടതി വീണ്ടും തള്ളി. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവിശ്യപ്പെട്ട് ഡോ.പങ്കജ്‌കുമാർ ഫാദനിവാസ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഫോഴ്സ് -136 എന്ന ബ്രിട്ടീഷ് ആസ്ഥാനമായുള്ള സംഘടനയാണ് ഗാന്ധിവധത്തിനു പിന്നിൽ എന്ന് കാണിച്ചാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. ഗാന്ധി യുടെ മൃതദേഹത്തിൽ 4 വെടിയുണ്ടകൾ ഉണ്ടെന്ന വാദവും തള്ളി നാഥുറാം വിനായക്ഗോഡ്‌സെയുടെ തോക്കിൽ നിന്നും 3 വെടിയുണ്ടകളാണ് ഗാന്ധിജി യുടെ ദേഹത്തുപതിച്ചത് എന്നും അതിനു ദൃക്‌സാക്ഷികളുണ്ടെന്നും ചുണ്ടി കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
