ഗീരീഷ് കര്‍ണാട് അന്തരിച്ചു  

144 0

ബെംഗളൂരു:  പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്‌റുവിയന്‍ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കര്‍ണാട് ഇന്ത്യന്‍ നാടകവേദിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു.  തുടര്‍ന്നുള്ള നാല് ദശകങ്ങളില്‍, ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കര്‍ണാടിന് കഴിഞ്ഞു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി.

ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍ ബ്രൈറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

പ്രായാധിക്യവും അസുഖങ്ങളും തളര്‍ത്താതെ പൊതു ചര്‍ച്ചകളിലും സാഹിത്യോത്സവ വേദികളിലും സജീവമായി പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തി. ഗൗരി ലങ്കേഷ്, എം.എം.കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് നടന്ന ബെംഗളൂരുവില്‍ നടന്ന സമര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Related Post

സ്വന്തം ജോലി ചെയ്താൽ മതി; കരസേനാ മേധാവിക്കെതിരെ പി ചിദംബരം

Posted by - Dec 28, 2019, 05:03 pm IST 0
തിരുവനന്തപുരം:  കരസേനാ മേധാവി ബിപിൻ റൗത് രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ വരരുതെന്നും, സ്വന്തം ജോലി മാത്രം ചെയ്താൽ മതിയെന്ന്  ചിദംബരം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു…

പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു പ്രണയം: കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടി കാമുകന്‍ 

Posted by - Jun 25, 2018, 11:31 am IST 0
ന്യൂഡല്‍ഹി: പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ…

19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപണം വിജയകരം  

Posted by - Feb 28, 2021, 05:42 pm IST 0
ഡല്‍ഹി: 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗമായ എന്‍സില്‍ വഴിയുള്ള ആദ്യ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ബ്രസീലിന്റെ…

ചന്ദ്രയാൻ 2 : സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെട്ടു

Posted by - Sep 7, 2019, 11:17 am IST 0
ഇന്ത്യയുടെ രണ്ടാം  ചന്ദ്രയാന്റെ   ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നതിനിടെ  സിഗ്നൽ നഷ്ടപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്.…

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുൺ ജെയ്‌റ്റ്‌ലിയുടെ പേരിടുന്നു

Posted by - Aug 28, 2019, 03:56 pm IST 0
. ഓഗസ്റ്റ് 24 ന് അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയുടെ പേരിൽ ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് ദില്ലി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ…

Leave a comment