ഗാന്ധിനഗര്‍: ഗുജറാത്തിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന നടത്തിയ പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളേജും ഹോസ്റ്റലും ഒരു ക്ഷേത്രത്തിനു അടുത്താണ് പ്രവര്‍ത്തിക്കുന്നത്. കോളേജിലെ 68 വിദ്യാര്‍ഥിനികള്‍ താമസിക്കുന്നത് ഹോസ്റ്റലിലാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് അടുത്തേക്ക് പോകുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ കോളേജ് പ്രിന്‍സിപ്പാളിന് നേരത്തെ പരാതി നല്‍കിയിരുന്നു.
