ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ (ഭേദഗതി) ബില്ലിനെതിരായി ഉയയർന്നുവരുന്ന പ്രക്ഷോഭത്തെ നേരിടാനൊരുങ്ങി സൈന്യം.
ത്രിപുരയില്‍ 70 പേര്‍ വീതമടങ്ങുന്ന രണ്ട് സംഘം സൈന്യത്തെ ഇറക്കി. അസമിലേക്കും രണ്ടു സംഘം സൈനികരെ അയച്ചിരിക്കുകയാണ്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് 5000 അര്‍ധസൈനികരെയും കേന്ദ്രം നിയോഗിച്ചു.
അസമിലെ ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ത്രിപുരയില്‍ കാഞ്ചന്‍പുര്‍, മനു എന്നിവിടങ്ങളിലാണ് സൈന്യം എത്തിയത്. അസമില്‍ ദിബ്രുഗഡ്, ബുന്‍ഗായ്ഗാവ് എന്നിവിടങ്ങളിലേക്കാണ് സൈന്യം എത്തുക.