ന്യൂഡല്‍ഹി: ലോക്‌സഭയിൽ ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂർ. തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രജ്ഞാസിങ് പറയുന്നത്. അതേസമയം പ്രജ്ഞയുടെ വിശദീകരണം അംഗീകരിക്കില്ലെന്ന നിലപാടുമായിപ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ പ്രതിഷേധം.
