ഗോവയില്‍ മന്ത്രിസഭാ വികസനം; കോണ്‍ഗ്രസ് വിട്ടുവന്ന പ്രതിപക്ഷനേതാവിന് ഉപമുഖ്യമന്ത്രിപദം  

195 0

പനാജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന ചന്ദ്രകാന്ത് കവേല്‍ക്കര്‍ ഉപമുഖ്യമന്ത്രിയായി അദികാരമേറ്റു. ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കള്‍ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ പുതുതായി മന്ത്രിസഭയിലെത്തിയവരുടെ എണ്ണം നാലായി.

അതേസമയം ബിജെപി സഖ്യകക്ഷിയും സര്‍ക്കാരിന്റെ ഭാഗവുമായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളോടും സ്വതന്ത്ര അംഗമായ റോഹന്‍ ഖൗണ്ടേയോടും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി അംഗങ്ങള്‍ ഇതുവരെ രാജിവച്ചിട്ടില്ല. ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായി, വിനോദ് പാലിനേക്കര്‍, ജയേഷ് സല്‍ഗോകര്‍ എന്നിവരാണ് മന്ത്രിസഭയിലെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രതിനിധികള്‍.  ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നാല് മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്പറഞ്ഞു.

അതേസമയം ബിജെപി ദേശീയ നേതൃത്വവുമായുള്ള ധാരണ പ്രകാരമാണ് പാര്‍ട്ടി എംഎല്‍എമാര്‍ സര്‍ക്കാരില്‍ ചേര്‍ന്നതെന്നും സംസ്ഥാന ബിജെപി നേതാക്കള്‍ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ലെന്നും ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി  ട്വിറ്ററിലൂടെ വ്യക്തമാക്കി. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ഒപ്പം ചേര്‍ന്നതോടെ നിലവില്‍ ഗോവ നിയമസഭയിലെ ബിജെപി അംഗസംഖ്യ 27 ആയിട്ടുണ്ട്. ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും 40 അംഗ നിയമസഭയില്‍ അവര്‍ കേവലഭൂരിപക്ഷം ഉറപ്പാണ് ഈ സാഹചര്യത്തിലാണ് ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ എതിര്‍പ്പിനെ ബിജെപി അവഗണിക്കുന്നത്.

Related Post

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ പൈലറ്റായി സബ് ലെഫ്‌നന്റ് ശിവാംഗി ചുമതലയേറ്റു

Posted by - Dec 2, 2019, 03:36 pm IST 0
കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ പൈലറ്റായി സബ് ലെഫ്‌നന്റ് ശിവാംഗി ചുമതലയേറ്റു. തിങ്കളാഴ്ച  കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ്  ശിവാംഗി ചുമതലയേറ്റത്. 'എനിക്കും മാതാപിതാക്കള്‍ക്കും…

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ  ചിദംബരത്തിന് ജാമ്യമില്ല

Posted by - Oct 1, 2019, 09:54 am IST 0
ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി…

നോട്ട് നിരോധനം: വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം

Posted by - Apr 17, 2018, 02:28 pm IST 0
ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെ മുതല്‍ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹൈദരാബാദിലും വാരണാസിയിലും ജനങ്ങള്‍ പരാതിപ്പെട്ടതായി എഎഎന്‍ഐ റിപ്പോര്‍ട്ട്…

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

Posted by - Dec 12, 2019, 10:20 am IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലിംലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയില്‍ ആദ്യത്തെ ഹര്‍ജിയായി റിട്ട് ഹര്‍ജി…

സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Posted by - Apr 30, 2018, 04:50 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ കമാന്ററായ സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.…

Leave a comment