പനാജി: അസുഖ ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനെ തേടി ബിജെപി. അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന പരീക്കറിന് പനി പിടിപെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം കാന്‍ഡോളിം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദത്തെ തുടര്‍ന്നു അമേരിക്കയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍ ഈ മാസം ആറിനാണ് മടങ്ങിയെത്തിയത്. എന്നാല്‍ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗോവയിലേക്ക് ഉടന്‍ പ്രത്യേക സംഘത്തെ ബിജെപി അയക്കുമെന്നാണ് വിവരം.
